സ്വന്തം ലേഖകന്‍: 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നത് സൂസാനെയായിരുന്നു.
കുറച്ച് ദിവസം മുന്‍പ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ഹൃത്വിക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഹൃത്വിക് ജിമ്മില്‍ എത്തിയത്. ഗണിത ശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ഹൃത്വിക്.
ഹൃത്വികിന്റെ വീഡിയോക്ക് താഴെ സൂസാനെ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃത്വികിപ്പോല്‍ 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ടായിട്ടുണ്ട് എന്നാണ് മുന്‍ഭാര്യയുടെ അഭിപ്രായം. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഹൃത്വിക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ലാണ് ഇവര്‍ വേര്‍പിരിഞ്ഞു. സൂസാനെയുടെ ആവശ്യപ്രകാരമാണ് വിവാഹമോചനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല