സ്വന്തം ലേഖകന്‍: അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍. പതിമ്മൂന്നു മക്കളെ വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)ലൂയിസ്(50) ടര്‍പിന്‍ ദന്പതികള്‍ക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാന്‍ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും മാപ്പു നല്കുന്നുവെന്നും കുട്ടികള്‍ കോടതിയില്‍ പറഞ്ഞു.
രണ്ടു മുതല്‍ 29 വരെ വയസു പ്രായമുള്ള മക്കളെ പീഡിപ്പിച്ച ദന്പതികള്‍ 2018 ജനുവരിയിലാണ് അറസ്റ്റിലായത്. പല കുട്ടികളെയും ചങ്ങലയില്‍ പൂട്ടിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കലേ കുളി അനുവദിച്ചിരുന്നുള്ളൂ. ഭക്ഷണം ലഭിക്കാതെ മുതിര്‍ന്ന കുട്ടികളുടെ വളര്‍ച്ച മുരടിച്ചിരുന്നു. ഇത്ര പീഡനങ്ങള്‍ നല്കുന്‌പോഴും ദന്പതികള്‍ മക്കളുമായി ഇടയ്ക്കിടെ ഡിസ്‌നിലാന്‍ഡില്‍ അടക്കം ഉല്ലാസയാത്രയ്ക്കു പോകുമായിരുന്നു.
17 വയുള്ള പെണ്‍കുട്ടി വീട്ടില്‍നിന്നു രക്ഷപ്പെട്ട് പോലീസിനെ ഫോണില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിന്റെ വിലാസമോ, തീയതിയോ ഒന്നും ഈ കുട്ടിക്ക് അറിയാന്‍ പാടില്ലായിരുന്നു. ദമ്പതികള്‍ക്ക് 25 വര്‍ഷത്തിനുശേഷമേ പരോള്‍ ലഭിക്കൂ. വിചാരണയുടെ ആദ്യംതന്നെ കുറ്റം സമ്മതിച്ചതിനാലാണ് കുറഞ്ഞ ശിക്ഷ നല്കുന്നതെന്ന് കലി ഫോര്‍ണിയയിലെ റിവര്‍സൈ ഡ് കൗണ്ടി കോടതി ജഡ്ജി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല