സ്വന്തം ലേഖകന്‍: ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു.
തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ പവിത്രമായ ചിന്തകള്‍ ദശലക്ഷങ്ങളെ പ്രചോദിപ്പിക്കും. സമൂഹത്തെ തിന്മകളില്‍നിന്നും സ്വതന്ത്രമാക്കുകയും പാവങ്ങളോട് കരുണയുണ്ടാകണമെന്നും പഠിപ്പിച്ചു. ഈ വിശേഷദിവസം സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുണ്ടാകട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും പുറത്തുമുള്ള ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ആശംസയറിയിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്!തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല