1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2019

സ്വന്തം ലേഖകന്‍: 53 മത്തെ വയസിലും സല്‍മാന്‍ ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരാന്‍ കാരണം ഈ പേടി! നിരവധി പ്രണയകഥകളിലെ നായകനായിരുന്നെങ്കിലും സല്ലു ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കരണമെന്താണെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്നും അറിയാന്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ബോളിവുഡിന്റെ മസില്‍മാന്‍, സല്‍മാന്‍ ഈ അന്‍പത്തിമൂന്നാം വയസിലും ബാച്ചിലര്‍ ആയി തുടരുന്നതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍.

‘സല്‍മാന്‍ ഭായ് എന്നും കുടുംബത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്‌നേഹം നിസ്വാര്‍ത്ഥമാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയതാണ്. എന്നാല്‍ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാല്‍ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നല്‍കാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂര്‍ണമായും കൊടുക്കാനായില്ലെങ്കില്‍ അത് നീതികേടാകുമെന്ന് സല്‍മാന്‍ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം സിംഗിള്‍ ആയി തുടരാനുള്ള കാരണം. സല്‍മാന്‍ വിവാഹം കഴിച്ചു കാണാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം സല്‍മാന്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ മാറ്റിവച്ച് തന്റെ കുടുംബത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ആഗ്രഹിച്ചത്.

കുടുംബമാണ് സല്‍മാന് എല്ലാം. സോമി അലിയുമായും സംഗീത ബിജ്‌ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകള്‍ പോലും അടിച്ചതാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഐശ്വര്യയുമായുള്ള പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയതാണ്. കത്രീന കൈഫ് ആ കുടുംബത്തിലെ ആളാകേണ്ടതായിരുന്നു. തനിക്ക് തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാര്‍ത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാന്‍ കഴിയുമോ എന്ന ആ ഭയമാണ് അദ്ദേഹത്തെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.’

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.