സ്വന്തം ലേഖകന്‍: ഭീകരന്‍ പ്ലേറ്റുമായി ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍; വിളമ്പുന്നതിന് തൊട്ടുമുമ്പ് പൊട്ടിച്ചിതറി; ലോകത്തെ നടുക്കി ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര. ശ്രീലങ്കയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനു ക്യൂ നില്‍ക്കുന്‌പോഴെന്നു റിപ്പോര്‍ട്ട്. പ്ലേറ്റുമായി മറ്റ് അതിഥികള്‍ക്ക് ഒപ്പം ക്യൂവില്‍ നിന്ന മുഹമ്മദ് അസം മുഹമ്മദ് ഭീകരനാണെന്ന് ആരും സംശയിച്ചതേയില്ല.
പരിചാരകന്‍ പ്ലേറ്റില്‍ ഭക്ഷണം വിളന്പുന്നതിനു തൊട്ടുമുന്പ് ഇയാള്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. തലേദിവസമാണ് ശ്രീലങ്കന്‍ സ്വദേശിയായ ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.ഹോട്ടലില്‍ നല്‍കിയ വിലാസം തെറ്റാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു.
ഈസ്റ്ററായിരുന്നതിനാല്‍ ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി കുടുംബസമേതം ഒട്ടേറെപ്പേര്‍ എത്തി. രാവിലെ എട്ടരയായിക്കാണും. ക്യൂവിന്റെ ആദ്യഭാഗത്തുനിന്ന ചാവേര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു മാനേജര്‍ പറഞ്ഞു. അതിഥികളെ സ്വാഗതം ചെയ്യാന്‍നിന്ന ഹോട്ടല്‍ ഉദ്യോഗസ്ഥനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്നു ഹോട്ടലില്‍ പരിഭ്രാന്തി പടര്‍ന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം സ്ഥിതിചെയ്യുന്ന സിനമണ്‍ഗ്രാന്‍ഡിലേക്ക് ഉടന്‍ തന്നെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എത്തി. മറ്റൊരു ആഡംബര ഹോട്ടലായ ഷാംഗ്രിലയില്‍ രാവിലെ ഒന്പതോടെയാണു സ്‌ഫോടനം ഉണ്ടായത്. കിംഗ്‌സ്ബറി ഹോട്ടലിലും ഇതേസമയം തന്നെ സ്‌ഫോടനമുണ്ടായി. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നേരത്തെ സ് ഫോടനമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല