സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്മാര്ക്കിലെ കൊടീശ്വരന്റെ മൂന്ന് പെണ് മക്കളും. കോപെന്‍ഹെയ്ഗന്‍: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡെന്മാര്ക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മൂന്ന് മക്കളും. പോവല്‍സന്‍ ഫാഷന്‍ കമ്പനിയുടെ ഉടമയായ ആന്‍ഡേഴ്സ് ഹോള്‍ച്ച് പോവല്സനാണ് മൂന്നു മക്കളെ നഷ്ടമായത്.
നാല് മക്കളും ഭാര്യയുമായി അവധിക്കാലം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തിയതായിരുന്നു ആന്‍ഡേഴ്സനും കുടുംബവും. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളേക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ കുടുംബം തയാറായിട്ടില്ല.
ഓണ്‍ലൈന്‍ റീട്ടെയില്‍ സെല്ലറായ അസോസ്, പ്രശസ്ത ബ്രാന്‍ഡായ ജാക്ക് ആന്‍ഡ് ജോനസ് അടക്കം വിവിധ ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമയായ കോടിപതിയാണ് ഇദ്ദേഹം. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്കോട്ടലന്റിന്റെ ഭൂവിസ്തൃതിയുടെ ഒരു ശതമാനം ആന്‍ഡേഴ്സിന് സ്വന്തമാണ്.
സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 300 ഓളം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല