ബോള്‍ട്ടണ്‍: മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ബോള്‍ട്ടണ്‍ തിരുന്നാളിന് നാളെ കൊടിയേറും. വൈകുന്നേരം 6.30ന് ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. മാത്യു കരിയിലക്കുള്ളത്തിന്റെ മുഖ്യകാര്മ്മികത്വത്തിലാവും കൊടിയേറ്റ്് നടക്കുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ലദിഞ്ഞും നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. മൈക്കിള്‍ ഫ്ളെമിങ്ങ് കാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ ഗ്ലാസ്ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോയി ചെറാടിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 10.45 ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രഭാഷണം. പ്രഭാഷണത്തില്‍ കൊടികള്‍, മുത്തുക്കുടകള്‍, ചെണ്ടമേളങ്ങള്‍ തുടങ്ങിയവ അകമ്പടി സേവിക്കുമ്പോള്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുസ്വരൂപവും പ്രഭാഷണത്തില്‍ സംവഹിക്കും.
പ്രഭാഷണം സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരുമ്പോള്‍ കണ്ണിനും കാതിനും ഇമ്പമേകുന്ന കരിമരുന്ന് കലാപ്രകടനത്തിന് തുടക്കമാവും. തുടര്‍ന്ന് പുനരാരംഭിക്കുന്ന പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം ലഭിക്കും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടക്കും. തുടര്‍ന്ന് സ്നേഹവിരുന്നും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന കലാപരിപാടികളും നടക്കും. പരിശുദ്ധ ദൈവ മാതാവിന്റെ തുരുനാളിനായി ബോള്‍ട്ടണും പരിസര പ്രദേശങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പരിശുദ്ധ അമ്മയെ സ്വര്‍ല്ലോക രാജ്ഞിയായി മുടി ധരിപ്പിച്ചതിന്റെ വിശ്വാസാചരണമായ മുടി നേര്ച്ചയ്ക്കും, അടിമ വെയ്ക്കുന്നതിനും തിരുന്നാള്‍ ദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്്പിരിച്ച്വല് ഡയറക്ടര്‍ ഫാ. ബാബു അപ്പാടന്‍, ട്രസ്റ്റി ജോമ്പോയി ജോസഫ്, സെക്രട്ടറി അജയ് എഡ്ഗര്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
Our Lady of Lourdes
Tanworth, 275 Plodder Lane BL4 OBR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല