സ്വന്തം ലേഖകന്‍: ‘വോട്ട് ചെയ്യാതെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താന്‍ പോയല്ലേ?’ അക്ഷയ് കുമാറിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ ‘ചലിയേ ബേട്ട ‘ എന്ന് പറഞ്ഞ് മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.
സിനിമകളിലും പൊതുവേദികളിലും എല്ലാം ഇന്ത്യന്‍ ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വമില്ലെന്നും താരം കനേഡിയന്‍ പൗരനാണെന്നുമാണ് ആരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ അക്ഷയ് കുമാറിന്റെ ഭാര്യയും ബോളിവുഡ് താരവുമായി ട്വിങ്കിള്‍ ഖന്ന വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല, ഈ സാഹചര്യത്തിലാണ് താരത്തിന്റെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്.
അപേക്ഷ നല്‍കിയ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം നല്‍കിയതായാണ് വാന്‍കുവര്‍ ഒബ്‌സര്‍വെറുടെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം കാനഡ 250000 പേര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ അപ്പോഴും പൗരത്വം ലഭിക്കാത്തവരെ ലോസ്റ്റ് കനേഡിയന്‍സ് എന്നാണ് പറയാറ്. വര്‍ഷങ്ങളായി ഇങ്ങനെ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ ഒരുപാടാണ്. അ്‌പ്പോഴാണ് അക്ഷയ് കുമാറിനെ പോലുള്ളവര്‍ക്ക് അപേക്ഷിച്ചതിന് തൊട്ടു പിന്നാലെ തന്നെ പൗരത്വം ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല