സ്വന്തം ലേഖകന്‍: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍; ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ 23 പേര്‍. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഗാസിയാബാദില്‍ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫര്‍നഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നൈ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡല്‍ഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇത്തവണ 23 പേര്‍ ഇടം നേടി. 498 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തിന് അര്‍ഹരായത് മൂന്ന് പേരാണ്. ഗൗരങ്കി ചൗള, ഐശ്വര്യ, ഭവ്യ എന്നിവരാണിത്. 18 പേരാണ് 497 മാര്‍ക്കുമായി ഇത്തവണ മൂന്നാമതെത്തിയത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 4,974 കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷ എഴുതിയത് 12,87,359 വിദ്യാര്‍ഥികളാണ്. 83.4 ആണ് ഇത്തവണത്തെ വിജയശതമാനം. പെണ്‍കുട്ടികളുടെ വിജയശതമാനം 88.7ഉം ആണ്‍കുട്ടികളുടേത് 79.4 ശതമാനവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല