1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2019

സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ച തടവ്; അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യത. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് അസാന്‍ജിനെ ശിക്ഷിച്ചത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കേണ്ടി വന്നതെന്ന് അസാന്‍ജ് പറയുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

എന്നാല്‍ ഇക്വഡോര്‍ എംബസി നല്‍കിയിരുന്ന അഭയം പിന്‍വലിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് അസാന്‍ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാരോപണ കേസുകള്‍ക്കും യു.എസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് വിട്ട കേസുകള്‍ക്കുമാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. തനിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നുണ്ടെന്നും വക്കീല്‍ മുഖാന്തിരം അസാന്‍ജ് കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വാദം ജഡ്ജി പൂര്‍ണ്ണമായും തള്ളുകയായിരുന്നു. അതേസമയം അസാന്‍ജിനെ അമേരിക്കക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ജെന്നിഫര്‍ റോബിന്‍സന്‍ പറഞ്ഞു. 2010 മുതല്‍ തങ്ങള്‍ ഈ കാര്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ തരത്തിലുള്ള ഒരു അപേക്ഷ അമേരിക്കയുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. ഇതിനെതിരെയാണ് ഇനി തങ്ങളുടെ പോരാട്ടമെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.