സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഹൃത്വികും കുട്ടികളും ഒപ്പമുണ്ട്,’ മനസ് തുറന്ന് സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സൂസാനെയായിരുന്നു.
വിവാഹമോചനത്തിന് ശേഷവും ഹൃത്വികുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ സൂസാനെ മനസ്സു തുറന്നു. ഒരു വിനോദ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു .
ഹൃത്വിക് എനിക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ്. അത് ഞങ്ങള്‍ വിവാഹിതരായിരുന്നു എന്നത് കൊണ്ടല്ല, ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ആ ബന്ധം എന്നെ സംബന്ധിച്ച് വളരെ പവിത്രമാണ്. ഹൃത്വികും കുട്ടികളും ഒപ്പം നില്ക്കുന്നതിനാല് ഒറ്റയ്ക്കാണെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടില്ല. കുട്ടികളാണ് ഞങ്ങളുടെ ഊര്‍ജ്ജം. ജീവിതം മുന്നോട്ട് നയിക്കാന്‍ അവരാണ് എനിക്ക് പ്രചോദനമാകുന്നത്. മാതാപിതാക്കളുടെ മനോഹരമായ ബന്ധം കണ്ടാണ് കുട്ടികള്‍ വളരേണ്ടത് സൂസാനെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല