സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; തെരുവില്‍ ജനങ്ങളെ നേരിടാന്‍ സൈന്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മദുറോ. വെനസ്വേലയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാന്‍ സൈന്യം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ. സൈന്യത്തിന്റെ ഐക്യവും ശക്തിയും പ്രകടിപ്പിക്കാന്‍ വേണ്ടി പ്രത്യേകം നടത്തിയ പരേഡിലാണ് മദുറോയുടെ ആഹ്വാനം.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ദോയുടെ നേതൃത്വത്തില്‍ വിമത വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തെ സൈനികരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തിനൊപ്പമാണെന്ന അമേരിക്കയുടെയും പ്രതിപക്ഷ കക്ഷികളുടെയും അവകാശവാദത്തിന് മറുപടിയെന്ന രീതിയിലാണ് പ്രസിഡന്റ് നിക്കോളാസ് മദുറോ സൈനികരുടെ പ്രത്യേക പരേഡ് സംഘടിപ്പിച്ചത്.
രാജ്യദ്രോഹികളെ തുരത്താന്‍ സൈന്യം ഒന്നിച്ച് ഒരുങ്ങി നില്‍ക്കണമെന്ന് മദുറോ പരേഡില്‍ ആഹ്വാനം ചെയ്തു. യുവാന്‍ ഗെയ്‌ദോയുടെ നേതൃത്വത്തില്‍ വിമത വിഭാഗം സൈനികര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും, ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മദുറോയുടെ ആഹ്വാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല