ജോസ് പരപ്പനാട്ട്
പോണ്ടിപ്രാക്ട്: വെസ്റ്റ് യോര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ (WYMA) നേതൃത്വത്തില്‍ ലെയ്ക് ഡിസ്ട്രിക്റ്റ് വിന്റര്‍മീറിര്‍, സിംബ്രിയ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് നടത്തിയ വിനോദയാത്ര അത്യധികം ഉല്ലാസഭരിതമായി. ആഗസ്റ്റ് 3-ാം തിയ്യതി രാവിലെ 8 മണിക്ക് 75 പേര്‍ക്ക് ഇരിക്കാവുന്ന ബസ്സില്‍ പുറപ്പെട്ട ടീം ഉച്ചയ്ക്ക് വിന്റര്‍മീറില്‍ എത്തിച്ചേര്‍ന്നു. യൂണിറ്റ് അംഗം ഷെഫ്. സുരേഷ് ഒരുക്കിയ രുചികരമായ ഭക്ഷണം കഴിച്ചതിനു ശേഷം ബോട്ടിംഗിനായി പുറപ്പെട്ടു. പിന്നീട് ലേക് ഡിസ്ട്രിക്റ്റിന്റെ പലഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ യാത്ര അംഗങ്ങളില്‍ സന്തോഷമുളവാക്കി. കുട്ടികള്‍ക്കായുള്ള വിവിധ തരത്തിലുള്ള റൈഡ്‌സും. മുതിര്‍ന്നവര്‍ക്കുള്ള അഡ്വന്‍ഞ്ചര്‍ റെയ്ഡിലും എല്ലാവരും സംബന്ധിച്ചു.
ഡബ്ല്യൂ. വൈ. എം. എയുടെ ഉല്ലാസ യാത്രയില്‍ പങ്കെടുത്ത അമേരിക്കന്‍ ഗവണ്‍മെന്റ് കീഴിലുള്ള സ്‌കൈ പ്രൊജക്ടിന്റെ ഇന്ത്യ ഹെഡ് ഡോ. ജോസ് സൂണ്‍ യൂണിറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിനോദ യാത്രക്ക് നേതൃത്വം നല്‍കിയ ഡബ്ല്യൂ. വൈ. എം. എ പ്രസിഡന്റ് സ്റ്റെനി ചവറാട്, സെക്രട്ടറി ജോസ് പരപ്പനാട്ട്, ജോ. സെക്രട്ടറി മഹേഷ് ബാബു, പ്രോഗ്രാം കോഡിനേറ്റേഴ്‌സായ ജീനാ വിനു, ബിന്ധു അലക്‌സ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല