1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2019

സ്വന്തം ലേഖകന്‍: പിന്നോട്ടില്ല; ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമെന്ന് ഫ്രാന്‍സ്. ഇറാഖ് പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിന് അവസാനമാകേണ്ടതുണ്ട്. അതിനായി ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കണം. അതിനായി ഇറാഖില്‍ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ!ണ്‍ വ്യക്തമാക്കി.

ഇറാഖിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും, പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രക്രിയയില്‍ പങ്കാളിയാകുമെന്നും മാക്രോണ്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ശക്തമായ പോരാട്ടമാണ് ഐ.എസിനെതിരെ നടത്തിയത്. ഇനിയും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ആദല്‍ അബ്ദുല്‍ മെഹ്ദി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം അടുത്തുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഏതോ വിദൂരസ്ഥലത്ത് നിന്നും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വീഡിയോ സന്ദേശം ഇറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.