സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവം: മരണസംഖ്യ ഉയരുന്നു; ആദ്യത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടേക്ക്ഓഫിനു ശേഷം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു.
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു.
രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടര്‍ന്നിരുന്നു. തീപിടിച്ച വിമാനം ലാന്‍ഡ് ചെയ്യുന്നതും തീ ആളിപ്പടരുന്നതും എമര്‍ജന്‍സി കവാടത്തിലൂടെ യാത്രക്കാരില്‍ ചിലര്‍ പുറത്തെത്തുന്നതുമായ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. 37 യാത്രക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. 11 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല