സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സന്യാസി അറസ്റ്റില്‍. സന്യാസി മഠത്തില്‍ പ്രാര്‍ഥനയ്!ക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ ആത്മീയഗുരു ആനന്ദ് ഗിരി ആസ്‌ട്രേലിയയില്‍ അറസ്റ്റില്‍. 2016ലും 2018ലുമായി നടന്ന രണ്ട് വ്യത്യസ്!ത സംഭവങ്ങളുടെ പേരിലുള്ള പരാതികളിലാണ് 38 വയസ്സുകാരനായ ആത്മീയ ഗുരുവിനെ ആസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗിരി ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ആസ്‌ട്രേലിയന്‍ കോടതി അത് നിഷേധിക്കുകയായിരുന്നു. യോഗയും ആത്മീയതയും പഠിപ്പിക്കുന്ന ഗിരി ഉത്തരേന്ത്യയില്‍ ഏറെ പ്രശസ്തി നേടിയ ആളാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് എന്നിവരുമായി ആനന്ദ് ഗിരി വേദി പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.
തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും യോഗ പരിശീലനം നല്‍കാനുമാണ് ഗിരി ആസ്‌ട്രേലിയന്‍ പര്യടനം നടത്തിയത്. ആറ് ആഴ്!ച്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടിക്ക് വേണ്ടിയാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത്. മെയ് അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ആസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല