1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2019

സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പട്ടാളത്തിന്റെ തടവില്‍ നിന്ന് റോയിട്ടേഴ്‌സിലേക്ക് മടക്കം; മാധ്യമ പ്രവര്‍ത്തരെ മോചിപ്പിച്ചു. ‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ അങ്ങനെ തന്നെ തുടരും. ന്യൂസ്‌റൂമിലേക്ക് തിരിച്ച് പോവാന്‍ തിടുക്കമാവുന്നു,’ ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിടച്ച റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ വാ ലോന്‍ കിനിന്റെ വാക്കുകളാണിവ. മ്യാന്‍മറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോനിനേയും, ക്യാവ് സോവിനേയും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്.

മ്യാന്‍മറിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംങ്ങളുടെ കുടുംബങ്ങളേയും, പ്രദേശത്തെ ബുദ്ധമത വിശ്വാസികളേയും ഉദ്ധരിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് റോഹിംഗ്യ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുന്നതില്‍ നിര്‍ണായകമായിരുന്നു. മുപ്പത്തിമൂന്നുകാരനായ വാ ലോന്‍ ,കിന്‍ പ്യിറ്റിലെ നെല്‍ കൃഷിക്കാരുടെ കുടുംബത്തിലാണ് ജനിച്ചത്. അഞ്ഞൂറില്‍ താഴെ മാത്രം ആളുകള്‍ ജീവിക്കുന്ന വരണ്ട സമതലപ്രദേശമായ സാഗെയ്ങ് പ്രവശ്യയുടെ ഭാഗമാണ് കിന്‍ പ്യിറ്റ്.

20കളുടെ തുടക്കത്തില്‍ ലോന്‍ മ്യാന്‍മറിലെ ഏറ്റവും വലിയ പട്ടണമായ യാന്‍ഗോനിലെത്തിയ ലോന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. മ്യാന്‍മര്‍ ടൈംസില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട പാന്‍ ഈ മോനെയാണ് ലോന്‍ പിന്നീട് വിവാഹം കഴിച്ചത്. 2016ലാണ് ലോന്‍ റോയിട്ടേഴ്‌സിലെത്തുന്നത്. അതിനിടെയാണ് ഉത്തര റാഖിനെയിലെ ഇന്‍ ദിനില്‍ റോഹിംഗ്യന്‍ മുസ്‌ലിംങ്ങള്‍ തങ്ങളെ പൊലീസും പ്രദേശത്തെ ബുദ്ധമത വിശ്വാസികളും ആക്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.

പ്രസ്തുത വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാഖിനയെക്കുറിച്ചുള്ള വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ലോനിനെ മ്യാന്‍മര്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്. ലോനിന്റെ സഹപ്രവര്‍ത്തകനായ ക്യാവ് സോ, രാഖിനെയുടെ തലസ്ഥാനമായ സിറ്റവെയിലെ ബുദ്ധമത കുടുംബത്തിലെ അംഗമാണ്. 2012 മുതല്‍ പ്രദേശത്ത് വംശീയ പ്രശ്‌നങ്ങള്‍ മൂലമുള്ള അരക്ഷിതാവസ്ഥ നിലനിന്നിരുന്നെങ്കിലും, സോ ഇതിലൊന്നും താത്പര്യം കാണിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

പിന്നീട് മാധ്യമപ്രവര്‍ത്തകനായ സോ രാഖിനെ കേന്ദ്രീകരിച്ച് വാര്‍ത്താ ഏജന്‍സി ആരംഭിച്ചു. 2017ല്‍ രാഖിനെയില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് സോ റോയിട്ടേഴ്‌സിന്റെ ഭാഗമാകുന്നത്. റോഹിംഗ്യാ മുസ്‌ലിംങ്ങള്‍ക്കെതിരെ സുരക്ഷാ സേനയും, ഇവരുടെ അയല്‍വാസികളായ ബുദ്ധമതക്കാരും അഴിച്ചു വിട്ട ആക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ഇരുവരേയും 2018 ഏപ്രിലില്‍ പുലിസ്റ്റര്‍ പുരസ്‌കാരം തേടിയെത്തിയിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.