സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് മറക്കരുത്,’ അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഏത് അക്രമവും നേരിടാന്‍ വേനസ്വേല തയ്യാറാണെന്ന് വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരീസയുടെ പ്രതികരണം.
ഏത് സാഹചര്യം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നയതന്ത്രം, സംഭാഷണം, സമാധാനം എന്നതാണ് ആദ്യത്തെ പടി. പക്ഷെ സൈനിക നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കും ശക്തരായ സായുധ സേനയും, ജനങ്ങളും ഉണ്ടെന്ന് ഓര്‍ക്കണം. പ്രതിരോധിക്കാന്‍ മാത്രമല്ല പോരാടാനും ഞങ്ങള്‍ തയ്യാറാണെന്ന് അരീസ പറഞ്ഞു.
പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരെ സൈനീക കലാപത്തിന് സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗെയ്ദോ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. പട്ടാള നീക്കം രാജ്യത്തെ കലാപ ബാധിതമാക്കുമെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി വ്ലാദമിര്‍ പാഡ്രിനോ സൈനിക നീക്കത്തെ അവഗണിക്കുന്നെന്നും പറഞ്ഞിരുന്നു.
അതേ സമയം ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ അമേരിക്കയോട് സൈനിക സഹായം ആവശ്യപ്പെട്ടതിനെ നിരസിക്കുന്നില്ലെന്ന ഗെയ്ദോ പറഞ്ഞ മദുറോയെ പുറത്താക്കാനുള്ള എല്ലാ വഴികളും നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല