1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

ലണ്ടന്‍: കലാപം തുടങ്ങി അഞ്ചാം ദിവസം ആയപ്പോള്‍ എല്ലാം ഏതാണ്ട് അവസാനിച്ച നിലയിലാണ്. എന്നാല്‍ അതിനുള്ള പ്രധാനകാരണം മഴയാണെന്നാണ് പത്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, പിന്നെ പോലീസിന്റെ ശക്തമായ സാന്നിധ്യവും. ആദ്യദിവസങ്ങളില്‍ നിസ്സാരമെന്ന മട്ടില്‍ പോലീസ് തള്ളിക്കളഞ്ഞ കലാപമാണ് പിന്നീട് ശക്തമായത്. സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യാന്‍ പരാജയപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയ കലാപം കൊള്ളക്കാര്‍ ഏറ്റെടുത്തതോടെയാണ് ഗതിമാറ്റമുണ്ടായത്. അതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

എന്തായാലും കുഴഞ്ഞ മറിഞ്ഞ കലാപം ഇപ്പോള്‍ വരുതിയിലാക്കാന്‍ സാധിച്ചെന്നാണ് പോലീസ് അവകാശപ്പെടുന്നത്. നൂറ് മില്യണ്‍ പൗണ്ടിലധികം നഷ്ടമായിട്ടുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍തന്നെ വെളിപ്പെടുത്തിയ കലാപമാണ് മഴ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. 16,000ത്തോളം പോലീസുകാരാണ് ലണ്ടനിലെ തെരുവുകളില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ജോലി ചെയ്യുന്നത്. കൂടാതെ നാട്ടുകാരുടെ ചെറുസംഘങ്ങളുമുണ്ട്. ഇതെല്ലാമാണ് കലാപകാരികളെ തുരത്തിയോടിക്കാന്‍ കാരണമെങ്കിലും മഴയ്ക്കും നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ കലാപത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് 888 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇതില്‍ 371 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.