സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത അമേരിക്കക്കാരി ആയിരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്. ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിത ഒരു അമേരിക്കക്കാരിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. ‘അഞ്ചു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചന്ദ്രനിലേക്ക് വീണ്ടുമെത്തും, മാത്രമല്ല ചന്ദ്രനിലെത്തുന്ന ആദ്യ വനിത അമേരിക്കയില്‍ നിന്നായിരിക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. വാഷിങ്ടണില്‍ നടക്കുന്ന സാറ്റലൈറ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15,000 ശാസ്ത്രജ്ഞന്മാരും ഇന്ത്യ അടക്കം 105 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രതിനിധികളും നാല് ദിവസത്തെ സാറ്റലൈറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ആമസോണ്‍ ബ്ലൂ ഒര്‍ജിന്‍ ഫൗണ്ടര്‍ ജെഫ് ബെസോസ്, സ്‌പെയ്‌സ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കന്‍ ഉപ?ഗ്രഹങ്ങള്‍ വീണ്ടും ബഹിരാകാശത്തെത്തുമെന്നും ഇതിലൂടെ ബഹിരാകാശത്തെ സംബന്ധിക്കുന്ന നി?ഗൂഢതകളുടെ പൂര്‍ണമായ അനാവരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനിക്കും മുന്‍പ് തന്നെ ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഈ ദൗത്യം നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്.
കര,കടല്‍, ആകാശയുദ്ധങ്ങള്‍ പോലെ ബഹിരാകാശയുദ്ധവും പ്രതീക്ഷിക്കുന്ന കാലഘട്ടമാണിത്. . ലോകസമാധാനത്തിനും സുരക്ഷിത്വത്തിനുമുള്ള ഭീഷണികള്‍ നേരിടാന്‍ അമേരിക്ക പ്രതിരോധശക്തി കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല