സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് തന്നെ മിഡില്‍ ഇന്‍കംട്രാപ്പ് കടക്കുമെന്നും ഒടുവില്‍ ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെയാവുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്.
2018 മാര്‍ച്ചില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് ധനകാര്യ മന്ത്രാലയം സാമ്പത്തിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് കാരണമായ ഘടകങ്ങളായി പറയുന്നത് സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം എന്നിവ കുറയുകയും, കയറ്റുമതി ഇല്ലാതാക്കിയതുമാണെന്നും വ്യക്തമാക്കുന്നു. ഇത് വര്‍ധിച്ചു വരികയാണെന്നും റോയ് പറഞ്ഞു.
‘1991 നു ശേഷമുള്ള സമ്പദവ്യവസ്ഥ വളര്‍ച്ച കയറ്റുമതിയുടെ അടിസ്ഥാനത്തിലല്ല. അത് ഇന്ത്യന്‍ ജനസംഖ്യയിലെ പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ഉപഭോഗം കണക്കിലെടുത്താണ്.ഈ രീതി ശാശ്വതമല്ലെന്നും ചൈനയെപ്പോലെയോ ദക്ഷിണ കൊറിയയെപ്പോലെയോ അല്ല നമ്മുടെ വളര്‍ച്ചയെന്നും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചതിന് സമാനാണ് ഇവിടെ സംഭവിക്കുന്നത്. ‘
ചൈന വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയല്ലാത്തതുകൊണ്ടാണ് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ കണക്കാക്കുന്നത്. 6.1 മുതല്‍ 6.6 ശതമാനമെന്ന വളര്‍ച്ച നിരക്ക് മികച്ചത് തന്നെയാണ്. എന്നാല്‍, ചരിത്രത്തില്‍ ഇതിന് മുമ്പും ഇന്ത്യ അതിവേഗത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപഭോഗം കുറയുമെന്നും വളര്‍ര്‍ച്ച 56 ശതമാനത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് വ്യക്തമാക്കി സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല