1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2011

ലണ്ടന്‍: ലോകബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം മിക്‌സഡ് ഡബ്ബിള്‍സില്‍ മലയാളിയായ ഡിജുവും ജ്വാലഗുട്ടയും ചേര്‍ന്ന സംഖ്യവും പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അജയ് ജയറാമും തോറ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.

പ്രീക്വാര്‍ട്ടറില്‍ പതിനാലാം സീഡ് ഹോംഗ്‌കോംഗിന്റെ പ്യു യിന്‍ യിപ്പിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-3,13-5 ആദ്യ സെറ്റ 21-3ന് നേടിയ സൈന രണ്ടാം സെറ്റില്‍ 13-5ന് മുന്നിട്ടു നില്‍ക്കുമ്പോള്‍ യിപ്പ് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഇരുപത് മിനിറ്റിനുള്ളില്‍ മത്സരം സമാപിച്ചു. യിപിനെതിരെ നേരത്തേ മൂന്ന് തവണ ഏറ്റ് മുട്ടിയപ്പോള്‍ രണ്ടിലും സൈന വിജയിച്ചിരുന്നു.

അഞ്ചാം സീഡുകളായ ഡെന്മാര്‍ക്കിന്റെ ഫിഷര്‍ നീല്‍സണ്‍ ജോക്കിംക്രിസ്റ്റിന പെഡേഴ്‌സണ്‍ ജോഡിയോടാണ് ദിജുജ്വാല സഖ്യം കീഴടങ്ങിയത്. 21-9, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജോഡികളുടെ തോല്‍വി.

സീഡില്ലാ താരമായെത്തി അട്ടിമറികളിലൂടെ മൂന്നാം റൗണ്ടിലെത്തിയ അജയ് ജയറാമിന് ചൈനയുടെ ആറാം നമ്പര്‍ താരം ചെന്‍ ജിന്നാണ് മടക്കടിക്കറ്റ് നല്‍കിയത്. തോറ്റെങ്കിലും ഉജ്ജ്വലമായി പൊരുതിയാണ് അജയ് കീഴടങ്ങിയത്. ആദ്യസെറ്റ് നേടിയ ഇന്ത്യന്‍ താരത്തിന് രണ്ടും മൂന്നും സെറ്റുകളില്‍ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ് വിന്യായത്.സ്‌കോര്‍: 18-21, 21-12, 21-11. ആദ്യറൗണ്ടില്‍ ജപ്പാന്റെ 15ാം നമ്പര്‍ കെനിച്ചി ടാഗോയെ അട്ടിമറിച്ച അജയ് മുന്നേറിയ അജയ് രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റഷ്യന്‍ താരം വഌദിമിര്‍ ഇവാനോവിനെ കീഴടക്കിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.