ലണ്ടന്‍:ക്യാപ്റ്റന്‍ ധോണിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്ളെച്ചറും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് കാരണം കണ്ടെത്തി. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സാധാരണ കാണാത്ത സ്വിങ്ങും സീമുമാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്ക് കാരണെമെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ മൂന്ന് പിച്ചുകളിലും ബൗളര്‍മാര്‍ക്ക് ദിവസം മുഴുവനും സ്വിങ്ങും സീം മൂവ്മെന്റും കിട്ടിയിരുന്നു. ഇത് സാധാരണ കണ്ട് വരാത്തതാണ്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിയുന്നില്ല. അതാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ ഒരിക്കല്‍പോലും 300 കടക്കാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയതിന് കാരണം. ഫ്ളെച്ചര്‍ പറഞ്ഞു.
ഇന്ത്യയുടെ പരിശീലകനാവുന്നതിന് മുന്‍പ് ദീര്‍ഘകാലം ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്നു ് ഫ്ളെച്ചര്‍. 96 ടെസ്റ്റുകളില്‍ ഇംഗ്ലീഷ് നിരയെ പരിശീലിപ്പിച്ചിട്ടുണ്ട് ഫ്ളെച്ചര്‍. ് 2005ലെ ആഷസ് അടക്കം ഒരുപാട് വിജയങ്ങള്‍ ഇംഗ്ലണ്ട് ഫഌച്ചറുടെ കീഴില്‍ നേടിയിട്ടുണ്ട്.
നേരത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഇന്ത്യുടെ മോശം പ്രകടനത്തിന് നായീകരണവുമായി രംഗത്തെത്തിയിരുന്നു. വേണ്ടത്ര വിശ്രമമില്ലാത്തതാണ് ഇന്ത്യന്‍ തോല്‍വിക്ക കാരണമെന്നായിരുന്നു ധോണിയുടെ ന്യായീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല