1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2019

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു. റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഒരാഴ്ചയിലേറെ നീളുന്ന സന്ദര്‍ശനത്തിനായി യൂറോപ്പിലെത്തിയ മുഖ്യമന്ത്രി നെതര്‍ലാന്റിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോട്ടര്‍ഡാം തുറമുഖവും വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു. റോട്ടര്‍ഡാം തുറമുഖത്തിലെ പ്രോഗ്രാം മാനേജര്‍ എഡ്‌വിന്‍ വാന്‍ എസ്‌പെന്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഉള്‍നാടന്‍ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്‌മെന്റ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നു. തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. 460 മില്യന്‍ ടണ്‍ വാര്‍ഷിക ചരക്കുനീക്കമുള്ള റോട്ടര്‍ഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുന്‍നിര തുറമുഖങ്ങളിലൊന്നുമാണ്.

വെസ്റ്റ്മാസിലുള്ള വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളെ കുറിച്ച് അധികൃതരുമായി സംസാരിച്ചു. പ്രിസിഷന്‍ ഫാര്‍മിംഗ്, വിള വൈവിധ്യവത്കരണം, കോള്‍ഡ് സ്‌റ്റോറേജ്, കടല്‍ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതലാന്‍ഡ്‌സിലെ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.