സ്വന്തം ലേഖകന്‍: റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ദുബൈ നഗരസഭ യു.എ.ഇ ഫുഡ്ബാങ്കിന് തുടക്കമിട്ടത്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് ആവശ്യക്കാരിലേക്ക് എത്തിച്ചത്.
ഈ വര്‍ഷം മാത്രം യു.എ.ഇ ഫുഡ്ബാങ്ക് വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിന്റെ അളവ് 554 ടണ്ണിലേറെ വരും. 50 ഭക്ഷണശാലകളും 13 ജീവകാരുണ്യ സംഘടനകളും ഫുഡ്ബാങ്കുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം റാസല്‍ഖൈമയിലേക്കും അജ്മാനിലേക്കും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഫുഡ്ബാങ്ക് ശാഖകളുടെ എണ്ണം അഞ്ചായി.
ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് യഥേഷ്ടം എടുത്ത് ഉപയോഗിക്കാനായി പള്ളികളിലും മറ്റും ഫുഡ്ബാങ്ക് ഫ്രിഡ്ജുകളും സ്ഥാപിച്ചിട്ടുണ്ട്. റമദാനില്‍ ദിവസവും 3500 പേര്‍ക്ക് നോമ്പ്തുറക്കും ഇടയത്താഴത്തിനുമുള്ള വിഭവങ്ങള്‍ ബാങ്ക് എത്തിച്ചു നല്‍കുന്നു. ഭക്ഷണം ശേഖരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ കാറിം ഫുഡ്ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന വലിയ സന്ദേശത്തോടൊപ്പം അതിന് സൗകര്യവുമൊരുക്കുകയാണ് യു.എ.ഇ ഫുഡ്ബാങ്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല