സ്വന്തം ലേഖകന്‍: ഇറാന് അധിനിവേശത്തിന് പദ്ധതിയുമായി യുഎസ്; 1,20,000 സൈനികരെ നിയോഗിക്കാന്‍ നീക്കം. 1,20,000 സൈനികരെ അയച്ച് ഇറാനില്‍ അധിനിവേശം നടത്താനുള്ള പദ്ധതി യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനു കൈമാറി.
2003ല്‍ ഇറാക്കില്‍ അധിനിവേശം നടത്താനും ഇത്രയും സൈനികരെയാണ് ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കാന്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. അധിനിവേശ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ ഷനഹാന്റെ ഓഫീസ് തയാറായില്ല. ഇറാനുമായി യുഎസ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതു ചെയ്യുമെന്നും ദേശീയ സുരക്ഷാ സമിതി വക്താവ് ഗാരറ്റ് മാര്‍ക്വിസ് പറഞ്ഞു.
ഇറാന് എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാന്‍ തുനിഞ്ഞാല്‍ അതു വലിയ അബദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തെ അ യയ്ക്കാന്‍ പദ്ധതിയില്ലെന്നു ട്രംപ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല