ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവമേകുന്ന രണ്ടാം ശനിയാഴ്ച ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 13ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണിവരെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ലോകപ്രശസ്ത വചന പ്രഘോഷകനായ ഫാദര്‍ മാത്യു പനക്കല്‍ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. കുട്ടികള്‍ക്കുവേണ്ടി പ്രായത്തിനനുസരിച്ച് പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കോച്ചുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന്‍ സാധാരണ പോലെ ഈ ശനിയാഴ്ചയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക കമ്മിറ്റി പ്രത്യേകം അറിയിക്കുന്നു.
കണ്‍വെന്‍ഷന്‍ നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വെ, വെസ്റ്റ് ബ്രോവിച്ച്, ബര്‍മിങ്ങാം B707JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല