1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2019
 
സ്വന്തം ലേഖകന്‍: എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നടപടികള്‍. എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണ പശ്ചാത്തലത്തില്‍ യു.എ.ഇ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ്
 
അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ പ്രക്രിയയും തുറമുഖങ്ങളുടെ പ്രവര്‍ത്തനവും മാറ്റമില്ലാതെ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ഫുജൈറയുടെ കിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ അട്ടിമറി ലക്ഷ്യമിട്ട് നാല് കപ്പലുകള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടര്‍ന്നാണ് സൗദി അരാംകോയുടെ എണ്ണ പൈപ്പ് ലൈനുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം. ഇരു സംഭവങ്ങളും എണ്ണവിപണി ലക്ഷ്യം വെച്ചുള്ളതാണെന്ന നിഗമനത്തിലാണ് യു.എ.ഇ, സൗദി അധികൃതര്‍. ഈ സാഹചര്യത്തിലാണ് സുരക്ഷാ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതും.
 
സൗദി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കപ്പലുകളുടെ അട്ടിമറി നീക്കത്തിനു പിന്നില്‍ ആരെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് സമുദ്ര പരിധിയില്‍ യു.എസ് പടക്കപ്പല്‍ വിന്യസിച്ച സാഹചര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പ് എന്ന നിലക്കും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തീവ്രവാദികളുടെ നീക്കം എന്ന നിലക്കും സംഭവത്തെ നോക്കി കാണുന്നവരുണ്ട്.
 
ഏതായാലും ഇതിനു പിന്നിലുള്ളവര്‍ക്ക് ഉയര്‍ന്ന അറിവും വിഭവവും ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധര്‍ കരുതുന്നത്. യു.എസ് പിന്തുണയോടെ ഇപ്പോള്‍ തുടരുന്ന അന്വേഷണത്തിലൂടെ വിലപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും എന്നാണ് പ്രതീക്ഷ. ഫുജൈറ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് തുറമുഖങ്ങളിലും പ്രവര്‍ത്തനം സുഗമമായി നീങ്ങുന്നുണ്ട്. എണ്ണ വിതരണത്തില്‍ ഒരു നിലക്കുള്ള കുറവും ഉണ്ടാകില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.