സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഐഎസ്ഐഎല്‍–കെ നിരോധിച്ച് ഐക്യരാഷ്ട്ര സഭ. ഇസ്!ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഇസ്!ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎല്‍–കെ) യുഎന്‍ നിരോധിച്ചു. ഇതോടെ സംഘടനയുടെ ലോകമെങ്ങുമുള്ള ആസ്തികള്‍ മരവിപ്പിക്കും. ആയുധ ഇടപാട് നിരോധിക്കും. യാത്രാവിലക്കും വരും.
പാക്കിസ്ഥാന് പൗരനും തെഹ്!രികെ താലിബാന് (ടിടിപി) കമാന്‍ഡറുമായിരുന്ന ഹാഫിസ് സയീദ് ഖാന് 2015 ജനുവരി 10ന് സ്ഥാപിച്ചതാണ് ഐഎസ്ഐഎല്‍–കെ. അഫ്ഗാനിലും പാക്കിസ്ഥാനിലുമായി 150 ല്‍ ഏറെ പേരെ കൊന്നൊടുക്കിയ ടിടിപിയില്‍ നിന്നു വന്ന പാക്ക് ഭീകരരാണ് അംഗങ്ങളിലേറെയും. അഫ്ഗാന്റെ നന്ഗര്ഹര് പ്രവിശ്യയിലും പാക്കിസ്ഥാന്റെ ഗോത്രവര്‍ഗ മേഖലയിലും (എഫ്എടിഎ) താവളമുള്ള ഇവര്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ഈ മാസം ഒന്നിന് യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഐഎസ്ഐഎല്ലിന്റെ നിരോധനവും ഭീകരവിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വിജയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല