സ്വന്തം ലേഖകന്‍: മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (ഫേസ് റെക്കഗനിഷന്) നിരോധിക്കുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്കോ. അമേരിക്കയില്‍ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയ്ക്കു നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്കോ. സുരക്ഷയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.
ജനങ്ങളുടെ സ്വാകാര്യതയിലും സ്വാതന്ത്ര്യത്തിലുമുള്ള അനാവശ്യ കടന്നു കയറ്റമാണെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. വനിതകള്‍, ഇരുണ്ട നിറമുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ വലിയ തെറ്റുകള്‍ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കൂടി പാസായാല്‍ നിയമം പ്രാബല്യത്തില്‍വരും. പിന്നെ പോലീസിനും ഗതാഗത വിഭാഗത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പറ്റില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല