സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കു പരാജയം. എക്സിറ്റ് പോളുകള്‍ വിജയം പ്രവചിച്ച ലേബറിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി സഖ്യം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും.
നേരിയ ഭൂരിപക്ഷത്തിന് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. പരാജയം സമ്മതിച്ച ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടണ്‍ പാര്‍ട്ടി നേതൃപദവി രാജിവച്ചു. ലേബറിന് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന വസ്തുത വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന് അദ്ദേഹം അഭിനന്ദനം നേര്‍ന്നു.
ഓസ്ട്രേലിയക്കാര്‍ തന്റെ പാര്‍ട്ടിക്ക് അദ്ഭുതവിജയം സമ്മാനിച്ചുവെന്നും താന്‍ അദ്ഭുതങ്ങളില്‍ വിശ്വസിക്കുന്നയാളാണെന്നും സ്കോട്ട് മോറിസണ്‍ പ്രതികരിച്ചു. മോറിസണ്‍ നേതൃത്വം നല്കുന്ന ലിബറല്‍, നാഷണല്‍ പാര്‍ട്ടികളുടെ സഖ്യം 151 അംഗ ജനപ്രതിനിധിസഭയില്‍ 82ല്‍ ലീഡ് ചെയ്യുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 76 സീറ്റുകള്‍ മാത്രമാണ്. നിലവില്‍ ലിബറല്‍ സഖ്യത്തിന് 73ഉം ലേബറിന് 72ഉം സീറ്റുകളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല