സ്വന്തം ലേഖകന്‍: അഴിമതി വീരനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ഓസ്ട്രിയയില്‍ വൈസ് ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചു. അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി. റഷ്യന്‍ നിക്ഷേപകന് സ്റ്റാര്‍ച്ചെ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്കുന്ന വീഡിയോയാണ് രണ്ട് ജര്‍മന്‍ പത്രങ്ങള്‍ പുറത്തുവിട്ടത്.
രാജ്യത്ത് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ആവശ്യപ്പെട്ടു. പ്രചരണത്തിന് പിന്തുണ തേടിയാണ് സ്റ്റാര്‍ച്ചെ വിവരങ്ങള്‍ കൈമാറിയത്. രാജിക്കത്ത് ചാന്‍സലര്‍ സ്വീകരിച്ചു. സ്റ്റാര്ച്ചെക്ക് പകരം ഗതാഗതമന്ത്രി നോബര്‍ട്ട് ഹോഫര്‍ വൈസ്ചാന്‍സലറായി ചുമതലയേല്‍ക്കും. ഗവണ്മെന്റ് തകരാതിരിക്കാനാണ് രാജിയെന്നും, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സ്റ്റാര്‍ച്ചെ കൂട്ടിച്ചേര്‍ത്തു.
2017 ല്‍ റഷ്യന്‍ നിക്ഷേപകന്റെ അനന്തിരവള്‍ക്ക് ഫണല്‍ സ്റ്റേറ്റ് ഉടമ്പടി നല്‍കാമെന്ന് വാഗ്ദാനം നല്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. തെരഞ്ഞെടുപ്പിനായി സാമ്പത്തികവും രാഷ്ട്രീയവുമായ സഹായമാണ് സ്റ്റാര്‍ച്ചെ പകരം ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല