ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ മലയാളികള്‍ മാതൃഭാഷക്കാരെ ബഹുദൂരം പിന്നിലാക്കുന്നതായി പഠന റിപ്പോര്‍ട്ട്. യുഎസ് യുനിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിത ഭാഷാ പരീക്ഷ ടൊഫെലില് (ടെസ്റ്റ് ഒഫ് ഇംഗ്ലിഷ് ആസ് എ ഫോറിന് ലാങ്ഗ്വേജ്) കൂടുതല്‍ പ്രാവീണ്യം കാണിക്കുന്നതു മലയാളികളാണ്. ഇംഗ്ലിഷ് വായന, എഴുത്ത്, സംസാരം എന്നിവയിലെ മികവു തെളിയിക്കുകയാണു ടെസ്റ്റില്‍ ചെയ്യേണ്ടത്. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷുകാരെ ബഹുദൂരം പിന്നിലാക്കുന്നു മലയാളികളും ഗോവന്‍ സ്വദേശികളായ കൊങ്കണികളും. ടൊഫെല്‍ പരീക്ഷ നടത്തിപ്പുകാരായ ഇടിഎസ്(എഡ്യുക്കേഷനല്‍ ടെസ്റ്റിങ് സര്‍വീസ്) ആണു പഠനം നടത്തിയത്.
മധ്യവര്‍ഗ ഇന്ത്യക്കാരാണു വിദേശ പഠനത്തിനു പോകുന്നതില്‍ ഭൂരിപക്ഷവും. ഇന്ത്യക്കാരുടെ ബോധന നിലവാരത്തിലുള്ള പ്രത്യേകതയാണു നേട്ടത്തിനു പിന്നിലെന്നു ഭാഷാ ശാസ്ത്രജ്ഞന് പെഗ്ഗി മോഹന്‍. െ്രെപമറി ക്ലാസുകളില്‍ തന്നെ ഇന്ത്യക്കാരനു ലഭിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ബ്രിട്ടീഷുകാരന്റേതിനു തുല്യമായ പ്രദേശിക ഭാഷാ വിജ്ഞാനമാണ്. ബോധന പ്രക്രിയയിലൂടെ അന്യഭാഷയില്‍ കാലക്രമേണ പ്രവീണ്യം വര്‍ധിപ്പിക്കുന്ന രീതിയാണിത്. മറ്റേതൊരു പ്രദേശിക ഭാഷയെയും പോലെ ഇംഗ്ലീഷും വഴങ്ങാന്‍ ഇതു സഹായകമാകും. അക്കാഡമിക് പഠനത്തിനു മാത്രം ഇംഗ്ലിഷിനെ ആശ്രയിക്കുന്ന ചൈനക്കാരന്റേതില് നിന്നു ഭിന്നമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല