സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരിലെ ഏറ്റവും ധനികനായയാള് മൂര്‍ഹൗസ് കോളജില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയപ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് അതൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ ‘എട്ടു തലമുറയായി ഈ രാജ്യത്തുള്ള എന്റെ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളുടെ വിദ്യാഭ്യാസ വായ്പകള്‍ ഏറ്റെടുക്കുന്നു’ എന്ന് റോബര്‍ട് എഫ്. സ്മിത്ത് (56) എന്ന ശതകോടീശ്വരന്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടി.
ചിലര്‍ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. പിന്നെ ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. കാരണം, സ്മിത്ത് ഏറ്റെടുത്തത് 396 പേരുടെ 280 കോടി രൂപയുടെ വായ്പകളായിരുന്നു. പകരമായി നിങ്ങളുടെ ഉന്നതി സമൂഹത്തിന് ഉതകും വിധം പങ്കുവയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏറെപ്പേരും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്ന് പഠിക്കാനെത്തുന്ന കറുത്ത വര്‍ഗക്കാരായ യുവാക്കള്‍ മാത്രം പഠിക്കുന്ന കോളജാണ് മൂര്‍ഹൗസ്.
അവരുടെ വഴികാട്ടിയായ മാര്ട്ടിന് ലൂഥര്‍കിങ് ജൂനിയര്‍ ഉള്‍പ്പെടെയുള്ളവര്‍ പഠിച്ചിറങ്ങിയ അറ്റ്ലാന്റയിലെ 150 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ സ്ഥാപനം. യുഎസിലെ ധനികരില്‍ 163ാം സ്ഥാനത്താണ് സ്മിത്ത്. 35,000 കോടി രൂപയാണ് ആസ്തി. സോഫ്ട്!വെയര്‍ സ്ഥാപനങ്ങള്‍ വാങ്ങി വില്‍ക്കുന്നതിലൂടെയുമാണ് അദ്ദേഹം ധനികനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല