സ്വന്തം ലേഖകന്‍: ഹോളിവുഡ് നടനും മുന്‍ കലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാര്സ്നെഗറിനു നേര്‍ക്ക് ആക്രമണം. ‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബെര്ഗില് നടക്കുന്ന കായികമേളയ്ക്കിടെയായിരുന്നു സംഭവം. പിരിയിളകിയ ആരാധകനാണ് പ്രശസ്തിക്കുവേണ്ടി അര്‍ണോള്‍ഡിനെ പിന്നില്‍നിന്നു തൊഴിച്ചതെന്നു മേളയുടെ സംഘാടകര്‍ പറഞ്ഞു.
അര്‍ണോള്‍ഡ് കായികമത്സരങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ ആരാധകന് പിന്നില്‍നിന്ന് ഓടിവന്ന് ചാടി തൊഴിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അക്രമിയെ പിടിച്ചുമാറ്റി. മുന്‍ ബോഡി ബില്‍ഡര്‍ കൂടിയായ അര്‍ണോള്‍ഡ് ആക്രമണത്തില്‍ ഉലഞ്ഞില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ തള്ളുകിട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്നും വീഡിയോ കണ്ടപ്പോഴാണ് തൊഴി കിട്ടിയകാര്യം മനസിലായതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ അര്‍ണോള്‍ഡ് തന്നെയാണ് പിന്നീട് സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തത്. ആ മണ്ടന്‍ തന്റെ സ്നാപ്ചാറ്റ് തടസപ്പെടുത്താതിരുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല