കൊച്ചി: ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും, കലാപ അന്തരീക്ഷത്തിലും ഭയപ്പെട്ടും വേദനിച്ചും പീഡനങ്ങളേറ്റ് മാനസിക സംഘര്‍ഷങ്ങളിലും കഴിയുന്നഎല്ലാ ജനവിഭാഗങ്ങളോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലും സെക്രട്ടറി അഡ്വ വി.സി സെബാസ്റ്റ്യനും പ്രസ്താവിച്ചു.
പരസ്പരം സഹകരിച്ചും പൊതുവായ പ്രശ്‌നങ്ങളില്‍ ഒത്തൊരുമയോടും, ജാതി-മത രാജ്യചിന്തകള്‍ക്കതീതമായി എല്ലാവരെയും ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അനിഷ്ടസംഭവങ്ങളുടെ പേരില്‍ വേദനിക്കുന്നവരെ സഹായിക്കുവാനും താങ്ങാനി പ്രവര്‍ത്തിക്കാനും ഏവരും തയ്യാറാകണം. സമാധാന ശ്രമങ്ങള്‍ക്ക് സജീവസാന്നിധ്യമായി എല്ലാവരും മുന്നോട്ടിറങ്ങണം. ലോകമെമ്പാടുമുള്ള സഭാമക്കളുടെ പ്രാര്‍ത്ഥനയോടൊപ്പം തുടര്‍നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും മാര്‍ മാത്യു അറയ്ക്കല്‍ നേര്‍ന്നു. അങ്ങനെ പ്രശ്‌നസങ്കീര്‍ണ്ണമായ മേഖലകളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുയരട്ടെയെന്ന് സീറോ മലബാര്‍സഭ അല്മായ കമ്മീഷന്‍ ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല