സ്വന്തം ലേഖകന്‍: പ്രസിദ്ധമായ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്കാരം ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ ഹാരിസി സ്വന്തമാക്കി. അവരുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലാണ് പുരസ്കാരത്തിനര്‍ഹമായത്. ഈ അന്താരാഷ്ട്ര പുരസ്കരാത്തിന് അര്‍ഹയാകുന്ന ആദ്യത്തെ അറബ് എഴുത്ത്കാരിയാണ് ജോഖ അല്‍ ഹാരിസി. 64000 ഡോളറാണ് പുരസ്കാര തുക.
ഒമാനിലെ ‘അല്‍ അവാഫി’ എന്ന പട്ടണത്തിലെ മൂന്ന് സഹോദരിമാരുടെ കഥ പറയുന്ന നോലവാണ് സെലെസ്റ്റിയല്‍ ബോഡീസ്. ഒരു കുടുംബത്തിന്റെ ആകര്‍ഷകവും അതിശയകരവുമായ നഷ്ടവും പ്രണയവുമെല്ലാം പങ്കുവെക്കുന്ന നോവലാണിതെന്ന് ജൂറി അംഗം ബെറ്റനി ഹ്യൂഗ്സ് പങ്കുവെച്ചു.
ഒമാനില്‍ സാമര്‍ത്ഥ്യവും നിപുണരുമായ എഴുത്തുകാരുണ്ടെന്നും അവര്‍ കലാപരമായി ഇടപെടുന്നവരാണെന്നും അന്താരാഷ്ട്ര വായനക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഗാര്‍ഡിന് നല്കിയ അഭിമുഖത്തില്‍ ജോഖ അല്‍ ഹാരിസി പങ്കുവെച്ചു. തനിക്ക് കിട്ടിയ സമ്മാനതുക തന്റെ വിവര്‍ത്തകയായ മാര്‍ലിന്‍ ബൂത്തുമായി പങ്കുവെക്കുമെന്ന് അവര്‍ പറഞ്ഞു
ജോഖ അല്‍ ഹാരിസി ഇതിന് മുമ്പ് അറബിയില്‍ മൂന്ന് നോവലുകളും ബാലകൃതികളും രചിച്ചിട്ടുണ്ട്. എഡിന് ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി കവിതയില്‍ ഡോക്ട്രേറ്റ് കരസ്ഥമാക്കിയിട്ടുള്ള അല്‍ ഹാരിസി മസ്ക്കറ്റിലെ സുല്‍ത്താന്‍ ഖബൂസ് യൂണിവേഴ്സിറ്റി അദ്ധ്യാപികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല