സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്കു ചികിത്സ സൗജന്യമാക്കി. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഹൃദ്രോഗികളെ മെഡിക്കല്‍ ഫീസില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയയത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്കാന് തീരുമാനിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിലെത്തുന്ന രോഗിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി മേധാവിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുക.
എല്ലാ വിഭാഗം വിദേശ തൊഴിലാളികള്‍ക്കും ഇളവ് ലഭിക്കും. ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തോളം വിദേശി വിഭാഗങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ ചികിത്സാഫീസ് ഒഴിവാക്കി നല്‍കിയിരുന്നു.
ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍, 12 ല്‍ താഴെ പ്രായമുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍, അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികള്‍, ജി.സി.സി പൗരന്മാര്, ബിദൂനികള്‍, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങള്‍, ട്രാന്‍സിസ്റ്റ് യാത്രക്കാര്‍, ജയിലുകളിലെ വിദേശ തടവുകാര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിെന്റ സ്റ്റൈപെന്റ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍, തുടങ്ങിയവയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുള്ള വിഭാഗങ്ങള്‍ ചികിത്സ ലഭിക്കുന്ന വിഭാഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല