സ്വന്തം ലേഖകന്‍: അമേരിക്കയുടെ തന്ത്രപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ കഴിയേണ്ടി വരിക പതിറ്റാണ്ടുകളോളം. അഫ്ഗാനിസ്താന്‍, ഇറാഖ് യുദ്ധങ്ങളെ സംബന്ധിച്ച രഹസ്യ നയതന്ത്ര രേഖകളാണ് പ്രസിദ്ധീകരിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 17 അധിക കുറ്റങ്ങള്‍ കൂടി അസാന്‍ജെക്ക് മേല്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് അസാന്‍ജെ അറസ്റ്റിലായത്.
അതിന് ശേഷവും പെന്റഗണിലെ ഒരു രഹസ്യ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുതിയ കേസ് എടുത്തിടുത്തിട്ടുണ്ട്. ‘അസാന്‍ജെയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഗുരുതര പ്രഹരമേല്‍പ്പിച്ചെന്നും, അത് ദേശ വിരുദ്ധര്‍ക്ക് കരുത്തായി മാറിയെന്നും’ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇതോടെയാണ് അസാന്‍ജെ 175 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം, മാധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് നടപടിയെന്ന് കാണിച്ച് നിരവധി പേരാണ് അസാന്‍ജെക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്. പൊതുതാല്‍പര്യം പരിഗണിച്ച് വിവരങ്ങള്‍ പുറത്തുവിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയാണ് ഇതെന്ന് പത്രസ്വാതന്ത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല