സ്വന്തം ലേഖകന്‍: സംവിധായകനും കരണ്‍ ജോഹറിനെതിരേ കടുത്ത ആക്രമണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര് ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം.
ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും കമാല്‍ ആര് ഖാന് ട്വീറ്റ് ചെയ്തു. ഇഷാന് കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും അദ്ദേഹം പറയുന്നു.
കമാല്‍ ആര് ഖാന്റെ ട്വീറ്റ് ഏറ്റെടുത്ത രംഗോലി ഇങ്ങനെക്കുറിച്ചു. തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും രംഗോലി ട്വീറ്റ് ചെയ്തു.
കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കങ്കണ അതിഥിയായി എത്തിയത് മുതലാണ് കങ്കണകരണ് വാഗ്വാദം ആരംഭിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകനാണെന്ന് കങ്കണ ആരോപിച്ചു. കരണ്‍ ഇതിന് മറുപടി നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പിന്നീട് കങ്കണ പലപ്പോഴും കരണിന് നേരേ അവസരം കിട്ടുമ്പോഴെല്ലാം ആരോപണങ്ങളുമായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല