1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2019

സ്വന്തം ലേഖകന്‍: ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് ടീം നായകരുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രം. രാ!ജ്ഞിയെ കാണാന്‍ സുപ്രസിദ്ധമായ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്!ലിയോട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടുപോയ രത്‌നം തിരികെ തരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ടീം നായകന്‍മാര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ക്ഷണം ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ നായകന്റെ സന്ദര്‍ശനം ശരിക്കും ആഘോഷിച്ചിരിക്കുകയാണ് ഇന്ത്യക്കാര്‍. ചിലര്‍ വിരാടിന്റെ ചിത്രം അഭിമാന മുഹൂര്‍ത്തമെന്ന തലക്കെട്ടോടെ പങ്കുവെച്ചപ്പോള്‍, ചില വിരുതന്‍മാര്‍ അത് ട്രോളാനാണ് ഉപയോഗിച്ചത്.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്നും വെള്ളക്കാര്‍ കടത്തിക്കൊണ്ട് പോയ കോഹിനൂര്‍ രത്‌നം രാജ്ഞിയോട് തിരികെ ചോദിക്കണമെന്നാണ് ഒരു കൂട്ടര്‍ ട്വിറ്ററില്‍ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ രത്‌നങ്ങളുടെ കൂട്ടത്തിലാണ് കോഹിനൂര്‍ നിലവിലുള്ളത്. ബി.സി.സി.ഐ ഉള്‍!പ്പടെ ഷെയര്‍ ചെയ്ത കോഹ്!ലിയും രാജ്ഞിയും ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകര്‍ കോഹിനൂര്‍ കമന്റുകള്‍ പാസാക്കിയിരിക്കുന്നത്.ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.