സ്വന്തം ലേഖകന്‍:കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിലുള്ള അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി നാളെ പുറത്തുവിടാനിരിക്കെയാണ് പുറത്തായത്.
സി.ബി.സി ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ തദ്ദേശീയ വിഭാഗങ്ങളോട് ഭരണകൂടം നടത്തിയ കൊടിയ അക്രമത്തിന്റെ നേര്‍ചിത്രങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കാനഡയിലെ ആകെ സ്ത്രീ ജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രമേ തദ്ദേശീയ സ്ത്രീകള്‍ വരുന്നുള്ളൂ.
എന്നാല്‍ ആകെ നടക്കുന്ന സ്ത്രീ കൊലപാതകങ്ങളിലെ ഇരകള്‍ 16 ശതമാനവും തദ്ദേശീയ വിഭാഗങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2014ലാണ് ടിന മിഷേല്‍ എന്ന പതിനഞ്ചുകാരി കൊല ചെയ്യപ്പെട്ടത്. രാജ്യവ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ടിനയെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
2015ലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കനേഡിയന്‍ ലിബറല്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം നിറവേറ്റിയാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ കേസുകളിലേക്ക് ദേശീയാന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല