1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2019

സ്വന്തം ലേഖകന്‍: ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു. ബുധനാഴ്ചയോടെ ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്‍ഗണണന ലഭിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപിന്റെ നടപടി.

വ്യാപാര മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് ചില ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നികുതിയടക്കേണ്ട. ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഈ സൌകര്യം ബുധനാഴ്ച മുതല്‍ ലഭിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്ക് വലിയ ബാധ്യതയുണ്ടാക്കും. യു.എസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക.

വികസ്വര രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ പകരം ഈ രാജ്യങ്ങളില്‍ അമേരിക്കക്ക് മുന്‍ഗണന നല്‍കണം എന്ന് നിബന്ധനയുണ്ട്. ഈ നിബന്ധന പാലിക്കാന്‍ ഇന്ത്യ തയ്യാറായില്ല എന്നാരോപിച്ചാണ് കടുത്ത നടപടിയിലേക്ക് ട്രംപ് നീങ്ങിയത്. രണ്ടായിരത്തിലധികം ഉത്പന്നങ്ങളാണ് അമേരിക്കന്‍ വിപണിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞമാസം തുര്‍ക്കിക്കുള്ള വ്യാപാര മുന്‍ഗണനാ പദവിയും അമേരിക്ക ഒഴിവാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.