1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2019

സ്വന്തം ലേഖകന്‍: മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയുടെ ആഹ്വാനം. വിവിധ ഇസ്!ലാമിക രാജ്യങ്ങളിലെ പ്രശ്‌നം ചര്‍ച്ച ചെയ്ത ഉച്ചകോടി ഫലസ്തീനിനും അഭയാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൌദി ആവര്‍ത്തിച്ചു.

ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തര അറബ്ജി.സി.സി ഉച്ചകോടി ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു ഇസ്!ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനം. സമ്മേളനത്തെ അഭിസംബോധന ചെയ്ത സല്‍മാന്‍ രാജാവ് ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ചു.

ഇറാനെതിരെ യുദ്ധത്തിലേക്ക് നീങ്ങില്ല. എന്നാല്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള നീക്കം തടയും. ഇതിനായി കൂട്ടായ്മയിലെ അംഗ രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങാനും ഉച്ചകോടി ധാരണയിലെത്തി. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഗള്‍ഫ് മേഖലക്ക് മൊത്തം നാശമാകും ഫലമെന്ന് ഇറാഖ് ഉച്ചകോടിയില്‍ ആവര്‍ത്തിച്ചു.

അതിനിടെ, ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൌദി വിദേശ കാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് വ്യക്തമാക്കി. മൂന്ന് ദിനം നീണ്ട ഉച്ചകോടിക്ക് ഇതോടെ മക്കയില്‍ തിരശ്ശീല വീണു. ഇറാനെതിരായ നടപടിക്ക് മുഴുവന്‍ അറബ് രാജ്യങ്ങളേയും ഒരുമിച്ചിരുത്താനായത് സൗദിയ്ക്ക് നേട്ടമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.