ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ടീമിന്റെ മോശംപ്രകടനത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് ഓപണര്‍ ഗൗതംഗംഭീര്‍. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മോശം പ്രകടനമാണ് ടീം നടത്തികൊണ്ടിരിക്കുന്നത്. ഇതിന് ഏതെങ്കിലുമൊരു വ്യക്തിയെ മാത്രം പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. ഉത്തരവാദിത്വം ടീമിന് ഒന്നടങ്കമാണ്.
പക്ഷേ, ഒരു പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമിനെ എഴുതിതള്ളുന്നത് ശരിയല്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി മികച്ച ക്രിക്കറ്റാണ് ടീം കാഴ്ചവക്കുന്നത്. ഒട്ടേറെ പ്രതിഭകള്‍ നമുക്കുണ്ട്. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ടീമിന്ത്യ ശക്തമായി തിരിച്ച് വരുക തന്നെ ചെയ്യും. ഗംഭീര്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സീമും സ്വിങ്ങുമുള്ള പന്തുകളെ നേരിടാന്‍ കഴിയാത്തതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ദൗര്‍ബല്യം. ഇതു മറികടക്കാനാകണം. അത്പോലെ മികച്ച തുടക്കം കിട്ടാത്തതും ഇന്ത്യക്ക് വിനയായി. ലഭിച്ച അവസരങ്ങളെല്ലാം പരമാവധി മുതലാക്കാനും ഇന്ത്യയ്ക്കു മുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനും ഇംഗ്ലണ്ടിനു സാധിച്ചെന്നും ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല