വിവാദ സെക്സ് സ്വാമി നിത്യാനന്ദയുടെ ശിഷ്യന് ലെനിന് കറുപ്പണ്ണന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി രഞ്ജിത. നിത്യാനന്ദാ – രഞ്ജിത സെക്സ് ടേപ്പ് മാധ്യമങ്ങള്‍ക്ക് കൈമാറിയത് ലെനിന് കറുപ്പണ്ണനായിരുന്നു. ലെനിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിത പറഞ്ഞു.
ലൈഗിംക ബന്ധത്തിന് വഴങ്ങാത്തതിനാലാണ് ലെനിന് കറുപ്പണ്ണ വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചതെന്നും രഞ്ജിത ആരോപിക്കുന്നു. ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അലറിവിളിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് രഞ്ജിത വിശദീകരിക്കുന്നു…
” ഗുരുസേവയ്ക്കായി ആശ്രമത്തില്‍ കഴിയവേയാണ് ലെനിന് കറുപ്പണ്ണന് എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ആശ്രമത്തിലെ രണ്ട് അന്തേവാസികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ എന്നെക്കാണിച്ചു. അതിന് ശേഷം നിത്യാനന്ദ സ്വാമിയും എന്നെപ്പോലെയുളളഒരു സ്ത്രീയും തമ്മിലുളള ലൈംഗിക വീഡിയോ ആണ് കാണിച്ചത്. തുടര്‍ന്നായിരുന്നു ഭീഷണിയും മാനഭംഗശ്രമവും. കാമഭ്രാന്തനായ ലെനിന് എന്നെ കടന്നു പിടിച്ചു. ഞാന്‍ അലറിക്കരഞ്ഞപ്പോള്‍ ആശ്രമത്തിലെ അന്തേവാസികള്‍ ഓടിക്കൂടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്”.
നിത്യാനന്ദയുടെ സെക്സ് വീഡിയോയില്‍ കണ്ടത് താനല്ലെന്ന് പുറഞ്ഞതിന് പുറകെയാണ് രഞ്ജിതയുടെ പുതിയ വിശദീകരണം. ഇതിന് തൊട്ടുപിന്നാലെ രഞ്ജിത നിത്യാനന്ദയുടെ ജന്മദിന ചടങ്ങുകളില്‍ പാദപൂജ ചെയ്യാന്‍ എത്തിയിരുന്നു. രഞ്ജിതയ്ക്കൊപ്പെ ബോളിവുഡ് താം ജൂഹിചൗചളയും കന്നഡ നടിയും അവതാരകയുമായ മാളവികയും പങ്കെടുത്തിരുന്നു.
കാമഭ്രാന്തനായ ലെനിന് കറുപ്പണ്ണന് തന്നെ കടന്നുപിടിച്ചപ്പോള്‍ അലറിക്കരഞ്ഞ് ആളെക്കൂട്ടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് രഞ്ജിത പറഞ്ഞു. ബലാത്സംഗ ശ്രമത്തിന് ലെനിന് കറുപ്പണ്ണനെതിരെ രാമനഗര്‍ പൊലീസ് സ്റ്റേഷനില്‍ രഞ്ജിത പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല