യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേല്‍പു നല്‍കി. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ‘ദ് സെക്കന്‍ഡ് വേള്‍ഡ് വാര്‍’ എന്ന പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയാണു രാജ്ഞി സ്വീകരിച്ചത്. വിരുന്നുമൊരുക്കി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ സൈനികസ്മാരകവും ട്രംപ് സന്ദര്‍ശിച്ചു.
7നു സ്ഥാനമൊഴിയുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച ഇന്നാണ്. കാലാവസ്ഥാ വ്യതിയാനം കൂടാതെ, ഈയിടെ വിവാദത്തിലായ ചൈനീസ് ടെക്‌നോളജി കമ്പനി വാവേയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും.
ഇന്നലെ രാവിലെ സ്റ്റാന്‍സ്റ്റെഡില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വന്നിറങ്ങിയ പ്രസിഡന്റിന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറിമി ഹണ്ട് സ്വീകരിച്ചു. തുടര്‍ന്നു ഹെലികോപ്ടറില്‍ ബക്കിങ്ങാം കൊട്ടാരത്തിന്റെ ‘വെസ്റ്റ് ലോണി’ല്‍ വന്നിറങ്ങിയപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനാണു വരവേറ്റത്.
ട്രംപിനു ബ്രിട്ടന്‍ ‘ചുവപ്പു പരവതാനി വിരിക്കേണ്ട ആവശ്യമില്ലെന്നു’ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ യുഎസില്‍ നിന്നു വിമാനം കയറുംമുന്‍പു പ്രസിഡന്റ് ട്വിറ്ററില്‍ ആഞ്ഞടിച്ചതു വലിയ ചര്‍ച്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല