സ്വന്തം ലേഖകന്‍: അമേരിക്കയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തകര്‍ച്ചയുടെ സൂചനയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വമെന്ന് ഇറാന് പരമോന്നത നേതാവ്.
‘ 300മില്യണിലേറെ മനുഷ്യരുടെ വിധി ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ കയ്യിലാണ്. ഇത് അമേരിക്കയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ലക്ഷണമാണ്.’ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു.
‘ ട്രംപിന്റെ മാനസിക ധാര്‍മ്മിക സ്ഥിരത സംബന്ധിച്ച് അമേരിക്കയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാള്‍ രാജ്യത്തിന്റെ പ്രസിഡന്റാകുമ്പോള്‍ അത് ആ രാജ്യത്തിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ തകര്‍ച്ചയാണ് കാണിക്കുന്നത്.’ ട്രംപ് പറഞ്ഞു. 2017ല്‍ ട്രംപ് അധികാരത്തിലേറ്റതിനു പിന്നാലെ യു.എസ് ഇറാന് അധികൃതര്‍ തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായിരുന്നു.
ഇറാന്റെ പ്രധാനവരുമാന മാര്‍ഗ്ഗമായ എണ്ണ കയറ്റുമതിയ്ക്കും ബാങ്കിങ്, ട്രാന്‍സ്പോര്‍ട്ട് സെക്ടറിനും ഉപരോധം പുനസ്ഥാപിച്ചിരുന്നു. കൂടുതല്‍ ഉപരോധം കൊണ്ടുവരുമെന്നും ട്രംപ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
യു.എസ് ഉപരോധത്തിന് മറുപടിയുമായി സൈനികാഭ്യാസവും ഇറാന് നടത്തിയിരുന്നു. രാജ്യം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നും എതുവിധേനയും അത് നേരിടുമെന്നും പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞിരുന്നു.
2015ല്‍ അമേരിക്കയടക്കമുള്ളരാജ്യങ്ങളുമായി ഇറാന് ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്മാറിയത്. ഇതോടെയാണ് ഉപരോധങ്ങള്‍ പുനസ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല