1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2019

സ്വന്തം ലേഖകന്‍: ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും, അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇക്കാര്യം മനപ്പൂര്‍വം മറച്ചു വെക്കുകയായിരുന്നെന്നും ഡെമോക്രാറ്റിന്റെ ലെജിസ്ലേച്ചര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയുധങ്ങള്‍ക്ക് സൗദി പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കയേയാണ്. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യവും സൗദി തന്നെ. എന്നാല്‍ 1987ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ സൗദിക്ക് വിലക്കുണ്ട്. ഇതാണ് ചൈനയെ ആശ്രയിക്കാന്‍ സൗദിയെ പ്രേരിപ്പിച്ച ഘടകം എന്നാണ് കരുതുന്നത്.

സൗദി പിന്തുണയോടെ യെമനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൗദിക്ക് ആയുധങ്ങള്‍ കൈമാറുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെ സൗദി ആയുധങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.