സ്വന്തം ലേഖകന്‍: സംഗീത ലോകത്തിലെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ ഫോര്‍ബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആള്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത്. 570 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മഡോണയെയും, 400 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള വിയോണ്‍സിനെയും പിന്‍തള്ളിയാണ് റിഹാന ഒന്നാമതെത്തിയത്.
2017ല്‍ സ്വന്തമായി ഫെന്റി ബ്യൂട്ടി എന്ന ഫാഷന്‍ ബ്രാന്‍ഡും റിഹാന തു!ങ്ങി. 9 !ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ റിഹാന മികച്ചൊരു സംരംഭക കൂടിയാണ്. !ടൈം മാഗസിന്റെ 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല